

കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കലക്റ്ററേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക് രാവിലെ എട്ടരയോടെയാണ് മന്ത്രി എത്തിയത്.
സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നതിനിടെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ പൊലീസും ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ വെയിൽ കൊണ്ടതാവാം കുഴഞ്ഞു വീഴാൻ കാരണമെന്നാണ് നിഗമനം. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.