
കടന്നപ്പള്ളി രാമചന്ദ്രൻ
തൃശൂർ: നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ ആരോഗ‍്യ സ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശനിയാഴ്ച രാവിലെയോടെ രജിസ്ട്രേഷൻ വകുപ്പിന്‍റെ പരിപാടിക്കായി തൃശൂരിലെത്തിയതായിരുന്നു മന്ത്രി.
ഇതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും ഡോക്റ്റർ സ്ഥലത്തെി പരിശോധിക്കുകയും ചെയ്തിരുന്നുവെങ്കിലും ഡോക്റ്ററുടെ നിർദേശത്തെത്തുടർന്ന് മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. മുഖ‍്യമന്ത്രി പിണറായി വിജയനും ആരോഗ‍്യവകുപ്പ് മന്ത്രി വീണ ജോർജും മന്ത്രിയുടെ ആരോഗ‍്യ നില ഡോക്റ്റർമാരെ വിളിച്ച് അന്വേഷിച്ചിരുന്നു.