മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജി വയ്ക്കണം; തലസ്ഥാനത്ത് പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

മന്ത്രിയും ഭാര‍്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ട് തീരില്ലെന്ന നിലപാടിലാണ് കോൺഗ്രസ്
Minister KB Ganesh Kumar should resign; Congress plans to protest in the tvm

മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര‍്യയും

Updated on

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങി കോൺ‌ഗ്രസ്. മന്ത്രിയും ഭാര‍്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ട് തീരില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. വിഷ‍യത്തിൽ മുഖ‍്യമന്ത്രിക്കെതിരേയും പൊലീസിനെതിരേയും വിമർശനം ശക്തമാക്കുകയാണ്.

മന്ത്രിയുടെ ഭാര‍്യ ഉന്നയിച്ചപ്പോൾ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും കുറ്റകൃത‍്യം മറച്ചുവച്ചതായാണ് വിമർശനം. ഗണേഷിനെ വാളകത്തെ വീട്ടിൽ വച്ച് കാണാൻ പാടില്ലാത്ത സാഹചര‍്യത്തിൽ കണ്ടുവെന്നായിരുന്നു ഭാര‍്യ ബിന്ദു മേനോൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. എന്നാൽ പിന്നീട് ആരോപണം തള്ളി മന്ത്രി രംഗത്തെത്തിയെങ്കിലും ഒടുവിൽ ക്ഷമാപണം നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com