

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തിൽപെട്ട സംഭവം; ഡ്രൈവർക്കെതിരേ കേസ്
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തിൽപെട്ട സംഭവത്തിൽ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ് കേസ്.
പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വാമനപുരത്ത് വച്ചായിരുന്നു അപകടം. എതിരേ വന്ന കാർ നിയന്ത്രണം വിട്ട് മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു. മന്ത്രിയടക്കം കാറിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് ജി. സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി യാത്ര തുടർന്നത്.