'സിനിമാ സെറ്റിന് പ്രത‍്യേക പവിത്രതയില്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എം.ബി. രാജേഷ്

നടി വിൻസി അലോഷ‍്യസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ‍്യക്തമാക്കി
minister mb rajesh says drug test will conduct everywhere and Cinema sets have no special sanctity
എം.ബി. രാജേഷ്
Updated on

തിരുവനന്തപുരം: ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സിനിമാ സെറ്റിന് മാത്രം പ്രത‍്യേക പവിത്രതയൊന്നമില്ലെന്നും മന്ത്രി പറഞ്ഞു.

ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാൽ എവിടെയാണെങ്കിലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിനെ പ്രത‍്യേകമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരി വ‍്യാപനം തടയുകയെന്നതാണ് ലക്ഷ‍്യമെന്നും നടപടിയുമായി എക്സൈസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നടി വിൻസി അലോഷ‍്യസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com