''അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല'', മന്ത്രി മുഹമ്മദ് റിയാസ്

മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ട്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു
minister mohammed riyas about arjun rescue operation
അർജുൻ |മന്ത്രി മുഹമ്മദ് റിയാസ്
Updated on

ബംഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയാണെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞത്. ദൗർഭാ​ഗ്യകരമായ ഒരു നിലപാടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

രക്ഷാപ്രവർത്തനം നിർത്തിവയ്ക്കരുത്. യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരച്ചിൽ സ്ഥിരമായി നിർക്കുകയാണോ എന്ന് സംശയിക്കുന്നതായി എം. വിജിൻ എംഎൽഎ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com