മറ്റപ്പള്ളി മണ്ണെടുപ്പ്: പൊലീസ് ബലപ്രയോഗം നടത്തേണ്ടിയിരുന്നില്ലെന്ന് പി. പ്രസാദ്

ദേശീയപാത നിർമാണത്തിനായാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ നിന്ന് മണ്ണെടുപ്പ് തുടങ്ങിയത്
പി. പ്രസാദ്
പി. പ്രസാദ്

ആലപ്പുഴ: മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെതിരെ ജനങ്ങൾ നടത്തിയ റോഡ് ഉപരോധത്തിൽ പൊലീസ് ബലപ്രയോഗം നടത്തേണ്ടിയിരുന്നില്ലെന്ന് മന്ത്രി പി. പ്രസാദ്. ബലം പ്രയോഗം ഒഴിവാക്കാമായിരുന്നെന്നും പൊലീസ് നടപടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവ്വകക്ഷിയോഗം നടത്തുന്നതുവരെ മണ്ണെടുപ്പ് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ ഉന്നയിക്കുന്ന ഏത് കാര്യവും സർക്കാർ ഗൗരവത്തിലെടുക്കുകയും കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയമായതിനാൽ അത്തരം കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശീയപാത നിർമാണത്തിനായാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ നിന്ന് മണ്ണെടുപ്പ് തുടങ്ങിയത്. തുടർന്ന് വലിയ പ്രതിഷേധമാണ് പൊട്ടിപുറപ്പെട്ടത്. സ്ത്രീകളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. തുടർന്ന് സർവ്വകക്ഷിയോഗം ചേരുന്നതുവരെ മണ്ണെടുപ്പ് നിർത്തിവെയ്ക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com