എല്ലാ പഞ്ചായത്തുകളിലും സൗജന‍്യ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കും; പുതിയ പ്രഖ‍്യാപനവുമായി വ‍്യവസായ മന്ത്രി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന‍്യ മരുന്നും ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ‍്യം
minister p. rajeev says Free medical shops to be opened in all panchayats
വ്യവസായ മന്ത്രി പി. രാജീവ്

File

Updated on

കൊച്ചി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന‍്യ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കുമെന്ന് വ‍്യവസായ മന്ത്രി പി. രാജീവ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന‍്യ മരുന്നും ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ‍്യം.

കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ഒപ്പം മെഡിക്കൽ ക‍്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാൽ ലക്ഷം പേർക്ക് ക‍്യാംപിലൂടെ സൗജന‍്യ ചികിത്സ ലഭിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കളമശേരി മണ്ഡലത്തെ സമ്പൂർണ സിപിആർ സാക്ഷരത മണ്ഡലമാക്കുന്നതിന്‍റെ ഭാഗമായി എല്ലാവർക്കും രണ്ടു ദിവസം പ്രത‍്യേക പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com