പൊതുമരാമത്ത് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: മന്ത്രി പി.രാജീവ്

മണ്ഡലത്തിലെ അഞ്ചു സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുന്ന കെട്ടിട നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് മന്ത്രി നിർദേശം നൽകി
P Rajeev
P Rajeev
Updated on

കളമശേരി: കളമശേരി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികളുടെ പുരോഗതി അവലോകനം ചെയ്തു കളമശേരി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

മണ്ഡലത്തിലെ അഞ്ചു സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുന്ന കെട്ടിട നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് മന്ത്രി നിർദ്ദേശം നൽകി. ഉളിയന്നൂർ ഗവ. എൽ.പി സ്കൂൾ, കോട്ടപ്പുറം ഗവ. എൽപി സ്കൂൾ, മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഏലൂർ ഗവ. എൽപി സ്കൂൾ, കരുമാലൂർ ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് നിർമാണം പുരോഗമിക്കുന്നത്.

അയിരൂർ പാലം, കുന്ന് കോട്ടപ്പുറം പാലം, ഏലൂർ ചൗക്ക പാലം, കുണ്ടൂർ പാലം എന്നിവയാണ് കളമശേരി മണ്ഡലത്തിൽ ആരംഭിക്കാൻ പോകുന്ന പാലം നിർമാണ പ്രവർത്തികൾ. നിർമ്മാണത്തിൽ കാല താമസം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് മന്ത്രി നിർദേശിച്ചു.

കളമശേരി എച്ച്.എം.ടി ജംഗ്ഷൻ വികസനത്തിൽ റെയിൽവേ മേൽപാലം കൂടി വീതി കൂട്ടണമെന്ന കിഫ്ബിയുടെ ആവശ്യത്തോടനുബന്ധിച്ച് കേരള റോഡ്സ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) കിഫ്ബിയുമായി യോഗം ചേർന്ന് തീരുമാനമെടുക്കാനും മന്ത്രി നിർദേശം നൽകി.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ പി.എം ഷെഫീഖ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com