കേരളത്തിലെ ജനങ്ങളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ ശ്രമം: മന്ത്രി മുഹമ്മദ് റിയാസ്

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ തന്നെ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിനു നാണക്കേടാണ്
കേരളത്തിലെ ജനങ്ങളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ ശ്രമം: മന്ത്രി മുഹമ്മദ് റിയാസ്

കാസർഗോഡ്: സംസ്ഥാനത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി ശരിയല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ ജനങ്ങളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്, നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത വി.ഡി. സവർക്കറുടെ ജന്മദിനത്തിന്‍റെ അന്നു തന്നെ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിനു തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ കേന്ദ്ര സർക്കാർ അപമാനിക്കുക‍യാണെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com