''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ നേട്ടങ്ങൾ അട്ടിമറിക്കുന്ന രീതിയിൽ ഗവർണർ ഇടപെടുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു
minister r. bindu against governor
മന്ത്രി ആർ. ബിന്ദു
Updated on

കൊച്ചി: കേരള ഡിജിറ്റിൽ, സാങ്കേതിക സർവകലാശാലകളിൽ താത്കാലികമായി വിസിമാരെ ഗവർണർ നിയമിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെ പ്രതികരിച്ച് ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദു.

ഗവർണറുടേത് നിമയ വിരുദ്ധ നടപടിയാണെന്നും വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ‍്യാഭ‍്യാസ മേഖലയിലെ നേട്ടങ്ങൾ അട്ടിമറിക്കുന്ന രീതിയിൽ ഗവർണർ ഇടപെടുന്നത് തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗവർണർ മുൻകൈയെടുത്ത് നടപ്പാക്കിയ ഭാരതാംബ വിവാദം പ്രശ്നങ്ങളുണ്ടാക്കിയതായും സർവകലാശാലയിൽ ആർഎസ്എസ് താത്പര‍്യം നടപ്പാക്കുന്ന നടപടിയിൽ നിന്നും ഗവർണർ പിന്മാറണമെന്നും മന്ത്രി ആവശ‍്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com