"താനൊക്കെ എവിടെന്ന് വരുന്നു, പൂരം കാണുക മാത്രമല്ല 5 വർഷം നടത്തിയിട്ടുണ്ട്"; ഫെയ്സ്ബുക്ക് കമന്‍റിന് മന്ത്രിയുടെ മറുപടി

കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ബിന്ദു ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോയെന്ന് സംശയം ആണെന്നായിരുന്നു കമന്‍റ്
minister r. bindu reply against a person comments in her facebook post
മന്ത്രി ആർ. ബിന്ദു
Updated on

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ കമന്‍റിട്ടയാൾക്ക് മറുപടി നൽകി മന്ത്രി ആർ. ബിന്ദു. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ബിന്ദു ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോയെന്ന് സംശയം ആണെന്നായിരുന്നു കമന്‍റ്.

ഇതിനു പിന്നാലെ മറുപടിയുമായി മന്ത്രി രംഗത്തെത്തി. "എടോ ഞാൻ പൂരം കാണുക മാത്രമല്ല. അഞ്ചുകൊല്ലം തൃശൂർ മേയർ ആയി അഞ്ചു വർഷക്കാലം പൂരം നടത്താൻ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുവരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചർ വന്നിട്ടുണ്ടോയെന്ന് നോക്കുകയായിരുന്നു അല്ലേ. താനൊക്കെ എവിടെന്ന് വരുന്നു. മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു".

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com