''ഇറങ്ങും മുൻപേ പൊളിഞ്ഞ സിനിമ'', ജയസൂര്യക്കു മറുപടിയുമായി മന്ത്രി

വ്യവസായ മന്ത്രി പി. രാജീവും കൃഷി മന്ത്രി പി. പ്രസാദും പങ്കെടുത്ത പരിപാടിയിൽ അവരുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം
പി. പ്രസാദ്, ജയസൂര്യ.
പി. പ്രസാദ്, ജയസൂര്യ.
Updated on

തിരുവനന്തപുരം: നെൽ കർഷകർക്ക് പണം നൽകിയില്ലെന്ന നടൻ ജയസൂര്യയുടെ ആരോപണം തെറ്റെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇറങ്ങും മുൻപേ പൊളിഞ്ഞു പോയ സിനിമയാണ് ജയസൂര്യയുടെ ആരോപണമെന്നും മന്ത്രി പരിഹസിച്ചു.

ജയസൂര്യ നല്ല നടനാണ്. എന്നുവച്ച് ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ ശ്രമിക്കരുത്. ആരോപണം ഉന്നയിക്കും മുൻപ് യാഥാർഥ്യ മനസിലാക്കാൻ ശ്രമിക്കണം. ഇപ്പോഴത്തെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ അജൻഡയാണെന്നും മന്ത്രി.

പി. പ്രസാദ്, ജയസൂര്യ.
മന്ത്രിമാരെ വേദിയിലിരുത്തി രൂക്ഷവിമർശനവുമായി ജയസൂര്യ

വ്യവസായ മന്ത്രി പി. രാജീവും കൃഷി മന്ത്രി പി. പ്രസാദും പങ്കെടുത്ത പരിപാടിയിൽ അവരുടെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം. ആറു മാസം മുൻപ് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് കർഷകർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

വ്യവസായ മന്ത്രി കളമശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിന്‍റെ സമാപന സമ്മേളനത്തിലായിരുന്നു ഇത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com