തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലെന്ന് റോഷി അഗസ്റ്റിൻ

142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്
 Roshy augustine against tamil nadu on mullaperiyar dam water level related remark
തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലെന്ന് റോഷി അഗസ്റ്റിൻ
Updated on

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് സംസ്ഥാന ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ തമിഴ്നാട് ഈ രീതിയിലുളള പ്രതികരണം നടത്തുന്നത് എന്തിന് എന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്.

പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ല- മന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com