'റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ റദ്ദാക്കും'; വിശദീകരണവുമായി മന്ത്രി

ഇത്തരം വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു
'റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ റദ്ദാക്കും'; വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: സസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വെള്ള കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങാത്തവരുണ്ടെങ്കിൽ ഈ മാസം 30 ന് മുൻപായി എന്തെങ്കിലും സാധനം വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നാണ് പ്രചരണം.

ഇത്തരത്തിലൊരു നടപടിക്കും നിലവിൽ ആലോചനയിലില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം വ്യജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com