എൽപിയിൽ 198 അധ്യായന ദിനങ്ങൾ, യുപിയിൽ 200; അക്കാഡമിക് കലണ്ടറിൽ ഒപ്പുവച്ച് വി. ശിവൻകുട്ടി

ഹൈസ്കൂളുകളിൽ 205 അധ്യായന ദിവസങ്ങളാണ് ഉള്ളത്
minister signs government order regarding school academic calendar

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: സ്കൂൾ അക്കാഡമിക് കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ ഒപ്പുവച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എൽപി ക്ലാസുകളിൽ 198 അധ്യായന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യുപി വിഭാഗത്തിൽ 198 അധ്യായന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത 2 ശനിയാഴ്ചയും ഉൾപ്പെടുത്തി 200 അധ്യായന ദിവസങ്ങൾ അതായത് 1000 പഠന മണിക്കൂറുമാണ് ഉള്ളത്.

ഹൈസ്കൂളുകളിൽ കെഇആർ പ്രകാരം 1100 പഠന മണിക്കൂറുകൾ വേണം. 198 അധ്യായന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത 7 ശനിയാഴ്ചകളും ഉൾപ്പെടുത്തി 205 അധ്യായന ദിവസങ്ങൾ പ്രവർത്തിക്കും. ഇതിനു പുറമേ ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികമായി പഠനത്തിനായി കൂട്ടിച്ചേർക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com