''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

എം.എം. മണി അദ്ദേഹത്തിന്‍റെ ശൈലിയില്‍ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു
minister sivankutty defends arya rajendran mm mani controversy

വി. ശിവന്‍കുട്ടി |എം.എം. മണി | ആര്യ രാജേന്ദ്രൻ

Updated on

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദ പ്രസ്താവനയിൽ എം.എം. മണിയെ ന്യായീകരിച്ചും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ നടത്തിയത് മാതൃകാപരമായ നടപടിയാണെന്നും തോൽവിയുടെ ഭാരം ആര്യയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും ശിവൻകുട്ടി പ്രതികരിച്ചു.

എം.എം. മണി അദ്ദേഹത്തിന്‍റെ ശൈലിയില്‍ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. മണിയുടെ ശൈലിയാണത്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എം.എം. മണി തൊഴിലാളി വര്‍ഗ നേതാവും പാര്‍ട്ടിയുടെ സമുന്നതനായ നേതാവുമാണ്. താഴെക്കിടയിൽ നിന്നും സമരപോരാട്ടത്തിലൂടെ ഉയർന്നുവന്ന ആളാണ്.

അയാൾ ഇത്തരത്തിൽ സാധാരണക്കാരെ അധിക്ഷേപിക്കുന്ന പരാമർശം നടത്തരുതായിരുന്നെന്നും അത് സിപിഎമ്മിന്‍റെ നയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com