സഹപാഠികളുടെ അടിയേറ്റ കുട്ടിയെ പഠനത്തിനായി കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി വി. ശിവൻകുട്ടി| Video

കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയാറാണെന്നും രക്ഷിതാക്കൾ തയാറാ‍യാൽ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ മർദിച്ച കുട്ടിയെ പഠനത്തിനായി കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി വി. ശിവൻകുട്ടി. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയാറാണെന്നും രക്ഷിതാക്കൾ തയാറാ‍യാൽ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.

ഫേയ്സ്ബുക് പോസ്റ്റ് വായിക്കാം:

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണ്‌. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും .വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്‌. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ ചേർത്ത് കേരളം പഠിപ്പിക്കുകയാണ്.

എൻ.സി.ഇ.ആർ.ടി. വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾചേർത്ത് സംസ്ഥാനം കഴിഞ്ഞദിവസം അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com