ഗവർണറുടെ ചുമതലകൾ പാഠ‍്യവിഷ‍യമാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഗവർണറുടെ ചുമതലകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു
Minister Sivankutty says the governor's duties will be made a subject in the curriculum
വി. ശിവൻകുട്ടി
Updated on

തിരുവനന്തപുരം: ഗവർണറുടെ ചുമതലകൾ പാഠ‍്യവിഷയമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ‌ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലായിരിക്കും വിഷയം ഉൾപ്പെടുത്തുന്നത്.

കൂടാതെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പുതുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, പുതുക്കുന്ന അവസരത്തിൽ എവിടെയെല്ലാം ഗവർണറുടെ ചുമതലകൾ ഉൾപ്പെടുത്താൻ സാധിക്കുമോ അവിടെയെല്ലാം ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഭാരതാംബയെ വണങ്ങണമെന്ന് വിദ‍്യാർഥികളോട് ഗവർണർ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ‍്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com