മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്

മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലാണെന്ന് ദൃശ്യങ്ങളിലും വ്യക്തമാണ്.
മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും അപകടത്തിൽപ്പെട്ടതിന്‍റെ സിസിടിവി ദൃശ്യം.
മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും അപകടത്തിൽപ്പെട്ടതിന്‍റെ സിസിടിവി ദൃശ്യം.
Updated on

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. പരിക്കേറ്റ രോഗിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലാണെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ബുധനാഴ്ചയാണ് ആംബുലന്‍സിൽ ഇടിച്ചു ക‍യറിയത്. അപടത്തിൽ ആംബുലന്‍സ് ഡ്രൈവർ നെടുമന സ്വദേശി നിതിന്‍, ഓടനാവട്ടം സ്വദേശി അശ്വ കുമാർ, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി, ശൂരനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദേവികയെ ഐസിയുവിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായതിനാൽ പുലമണിൽ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ‌ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാരും പൊലീസും തക്ക സമയത്ത് ഇടപെട്ട് ആംബുലന്‍സ് ഉയർത്തിയതിനാൽ ആളപായം ഒഴിവായി.

അതേസമയം, ആംബുലന്‍സ് മറിഞ്ഞ സംഭവത്തിൽ ഗതാഗതം നിയന്ത്രിച്ച പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. മന്ത്രിയുടെ വാഹനം അടൂർ ഭാഗത്തുനിന്ന് വരുമ്പോൾ തെറ്റായ രീതിയിലാണ് പുലമൺ ജംഗ്ഷൻ കടന്നുപോകാന്‍ ശ്രമിച്ചത്. പൈലറ്റ് വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവർ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com