സഹകരണ സംഘങ്ങളുടെ പങ്ക് നിര്‍ണായകം: മന്ത്രി പി. രാജീവ്

കളമശേരി കാർഷികോത്സവത്തിൽ കൃഷിക്ക് ഒപ്പം കളമശേരിയും സഹകരണ മേഖലയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു
കളമശേരി കാർഷികോത്സവത്തിൽ കൃഷിക്ക് ഒപ്പം കളമശേരിയും സഹകരണ മേഖലയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
കളമശേരി കാർഷികോത്സവത്തിൽ കൃഷിക്ക് ഒപ്പം കളമശേരിയും സഹകരണ മേഖലയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
Updated on

കളമശേരി: കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് സഹകരണ സംഘങ്ങളാണെന്ന് മന്ത്രി പി. രാജീവ്. കളമശേരി കാര്‍ഷികോത്സവത്തില്‍ കൃഷിക്ക് ഒപ്പം കളമശേരിയും സഹകരണ മേഖലയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 17 സഹകരണ ബാങ്കുകളുടെ കീഴിലായി 159 കര്‍ഷക സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. നാലായിരത്തിലധികം കര്‍ഷകര്‍ ഈ സംഘങ്ങളുടെ ഭാഗമായി. കൂവ, കൂണ്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

മണ്ഡലത്തിലെ 17 സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഒറ്റ ബ്രാന്‍ഡില്‍ അരി വിപണിയിലിറക്കുകയാണ് അടുത്ത ലക്ഷ്യം. നിലവില്‍ കടുങ്ങല്ലൂര്‍ അരി വിപണിയിലിറക്കിയിട്ടുണ്ട്. വിവിധ തരം എണ്ണകള്‍, പൊടികള്‍ തുടങ്ങി നിരവധി പുതിയ ഉത്പന്നങങ്ങള്‍ വിപണിയിലിറക്കാന്‍ കഴിയും.

പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീമന്‍ നാരായണനെ ചടങ്ങില്‍ ആദരിച്ചു. അദ്ദേഹത്തിന് ഓണക്കോടിയും മന്ത്രി വിതരണം ചെയ്തു. കാര്‍ഷികോത്പാദന കമ്മീഷണറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷികോത്സവം സ്വാഗത സംഘം ചെയര്‍മാന്‍ വി.എം. ശശി അധ്യക്ഷത വഹിച്ചു. ഏലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു, തിരുവനന്തപുരം സഹകരണ മാനേജ്‌മെന്റ് ഡയറക്ടര്‍ എം.വി. ശശികുമാര്‍, സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്ത, സംഘാടക സമിതി അംഗം കെ.ബി. ജയപ്രകാശ്, കൃഷിക്ക് ഒപ്പം കളമശേരി കോ-ഓഡിനേറ്റര്‍ വിജയന്‍ പള്ളിയാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com