"എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ"; വൈദ്യുതി മന്ത്രിക്ക് കടുത്ത അതൃപ്തി

കെഎസ്ഇബി ചെയർമാൻ എം.ജി. രാജമണിക്യത്തെ മാറ്റിയത് വകുപ്പ് മന്ത്രിയെ അറിയിക്കാതെയാണ്
minister sunny joseph expresses outrage over board decisions

വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

File image

Updated on: 

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മന്ത്രി സണ്ണി ജോസഫിന് അതൃപ്തി. ഇഎൻഎയിൽ നിന്നുള്ള വൈദ്യുതി കാരാർ വേണ്ടെന്ന് വയ്ക്കുമ്പോഴും ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനെ സംശയ നിഴലിലാക്കിയതിലാണ് മന്ത്രിക്ക് അതൃപ്തി.

കെഎസ്ഇബി ചെയർമാൻ എം.ജി. രാജമണിക്യത്തെ മാറ്റിയത് വകുപ്പ് മന്ത്രിയെ അറിയിക്കാതെയാണ്. സ്വകാര്യ കമ്പനിയായി ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടെന്ന് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാനും മുഖ്യമന്ത്രിയെ അറിയിച്ചത് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ മന്ത്രി പിന്തുണയ്ക്കുന്ന സാഹചര്യത്തിലും അതിനെ മുഖ്യമന്ത്രി സംശയ നിഴലിൽ നിർ‌ത്തിയതിൽ സണ്ണി ജോസഫിന് അമർഷമുണ്ട്.

ജിഎൻഎൻഎ കാരാറിൽ നിന്ന് പിന്മാറുന്നതായി മുഖ്യമന്ത്രി തിങ്കളാഴ്ച അറിയിച്ചതോടെ 2 ആഴ്ച നീണ്ട വിവാദങ്ങൾക്കാണ് ചെറിയ ശമനമായത്. എന്നാൽ പ്രതിപക്ഷം ഈ പിന്മാറ്റത്തെ അത്ര നിഷ്കളങ്കമായല്ല വിലയിരുത്തുന്നത്. ഇതിനു പിന്നാലെ തന്നെയാണ് താനെല്ലാം മാധ്യങ്ങളിലൂടെയാണ് അറിയുന്നതെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തിയത്.

കെഎസ്ഇബിയെയും വകുപ്പ് മന്ത്രിയെയും സംശയനിഴലിൽ നിർത്തുന്ന ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന ആക്ഷോപമുണ്ട്. അഴിമതിക്കുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് കരാറിൽ നിന്നുള്ള സർക്കാരിന്‍റെ പിന്മാറ്റമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.