മഴ ലഭിക്കുന്നത് ആശ്വാസം; വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

കടം വാങ്ങിയ വൈദ‍്യുതി തിരികെ നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു
Minister Sunny Joseph responded to power crisis in the state

സണ്ണി ജോസഫ്

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാനായുള്ള എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ്. മഴ ലഭിക്കുന്നത് ആശ്വാസം നൽകുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ കഴിഞ്ഞ വർഷം ജൂലൈയുമായി താരതമ‍്യം ചെയ്യുമ്പോൾ പകുതിയിൽ താഴെ വെള്ളം മാത്രമാണ് നിലവിൽ ജലസംഭരണികളിലുള്ളതെന്ന് കൂട്ടിച്ചേർത്തു.

കടം വാങ്ങിയ വൈദ‍്യുതി തിരികെ നൽകിയതായും കൂടുതൽ വൈദ‍്യുതി വാങ്ങാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു. കെ.പി. ധനപാലൻ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

logo
Metro Vaartha
www.metrovaartha.com