''സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ല, എല്ലാവരുടെയും സഹായം വേണം''; വൈദ‍്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്

പ്രതിസന്ധി പരിഹരിക്കാൻ അത്ഭുത പ്രവൃത്തികളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു
Minister Sunny Joseph responded to power crisis in the state

സണ്ണി ജോസഫ്

file

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ‍്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്.

പ്രതിസന്ധി പരിഹരിക്കാൻ അത്ഭുത പ്രവൃത്തികളൊന്നുമില്ലെന്നു പറഞ്ഞ അദ്ദേഹം സർക്കാരിന്‍റെ ഭാഗത്ത് നിന്നും ചെയ്യാൻ സാധിക്കുന്ന എല്ലാ കാര‍്യവും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു. വിഷയത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദമുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരുടെയും സഹായം വേണമെന്നും മന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല ഇത് സംഭവിച്ചതെന്നും പ്രതികൂല കാലാവസ്ഥയും പ്രത‍്യേക സാഹചര‍്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നുമാണ് മന്ത്രി പറയുന്നത്. എൽ‌ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറയുകയും ചൂട് കൂടുകയുമാണെന്നും അതിനാൽ വൈദ‍്യുതി ഉത്പാദനം കുറയുകയും ഉപയോഗം ഗണ‍്യമായി കൂടുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com