മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു

നാഷണൽ സെക്കുലർ കോൺഫറൻസ് പ്രതിനിധിയായി നിയമസഭയിൽ അബ്ദുറഹ്മാൻ മാത്രമേയുള്ളൂ എന്നതിനാൽ മറ്റ് നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ
മന്ത്രി വി. അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് വകുപ്പു മന്ത്രി വി. അബ്‌ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.

അബ്ദുറഹ്മാനെ സിപിഎം തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു.

നാഷണൽ സെക്കുലർ കോൺഫറൻസ് പ്രതിനിധിയായി നിയമസഭയിൽ അബ്ദുറഹ്മാൻ മാത്രമേയുള്ളു എന്നതിനാൽ മറ്റ് നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പാർട്ടി മാറി ഒൻപത് വർഷത്തിനുശേഷമാണ് അബ്ദുറഹ്മാൻ സിപിഎം അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്.

മുൻപ് കോൺഗ്രസ് വിട്ട് എൽഡിഎഫിനൊപ്പം ചേർന്ന ടി.കെ. ഹംസ, കെ.പി. അനിൽകു മാർ എന്നിവർ നേരത്തെ തന്നെ സിപിഎം അംഗത്വം സ്വീകരിച്ചിരുന്നു. മുൻമന്ത്രി കെ.ടി. ജലീൽ, പി.വി. അൻവർ എംഎൽഎ എന്നിവർ ഇതുവരെ സിപിഎം അഗത്വം സ്വീകരിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com