ഇക്കുറി സ്കൂൾ കലോത്സവം പൂരനഗരിയിൽ; തീയതി പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി

സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ മാസത്തിൽ നടക്കും
minister v sivankutty announced kerala state school kalolsavam date

ഇക്കുറി സ്കൂൾ കലോത്സവം പൂരനഗരിയിൽ; തീയതി പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി

Updated on

തിരുവനന്തപുരം: 64-മത് സ്കൂൾ കലോത്സവ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2026 ജനുവരി 7 മുതൽ 11 വരെ തൃശൂർ ജില്ലയിൽ വച്ചാണ് സ്കൂൾ കലോത്സവം നടക്കുക. 25 ഓളം വേദികളിലായാണ് കലോത്സവം അരങ്ങേറുക. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും.

സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ മാസത്തിലും സബ് ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാം വാരവും നടക്കും.

ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികൾ റൊട്ടേഷൻ വ്യവസ്ഥയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/വിദ്യാഭ്യാസ ഉപഡയറക്‌ടർമാർ എന്നിവർ തെരഞ്ഞെടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com