
തിരുവനന്തപുരം: 'എമ്പുരാൻ' സിനിമയ്ക്ക് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി. സിനിമയുടെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തിമാക്കി. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ മലയാള സിനിമ വ്യവസായത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി പറഞ്ഞു.
സൈബർ അറ്റാക്കോ സമ്മർദമോ ഒന്നും കേരളത്തിൽ വിലപ്പോവില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമായതിനാൽ കേരളം ആ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സത്യം തുറന്ന് പറഞ്ഞു എന്നതിന്‍റെ പേരിൽ ആരെയും ക്രൂശിക്കാൻ കേരള ജനത അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തല്ല കേരളം എന്നത് സംഘപരിവാർ മനസിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.