''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി

കുട്ടികൾക്ക് അവകാശപ്പെട്ടതാണ് എസ്എസ്കെ ഫണ്ടെന്നും കുടിശികയും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു
minister v. sivankutty says ssk fund received after 2 years

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: രണ്ടു വർഷങ്ങൾക്കു ശേഷം സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) ഫണ്ടിന്‍റെ ആദ‍്യ ഗഡു ലഭിച്ചെന്ന് വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 93 കോടി രൂപ ലഭിച്ചെന്നും ശേഷിക്കുന്ന 17 കോടി രൂപ ഈ ആഴ്ച തന്നെ ലഭിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.

കുട്ടികൾക്ക് അവകാശപ്പെട്ടതാണ് എസ്എസ്കെ ഫണ്ടെന്നും കുടിശികയും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്‍റെ വിദ‍്യഭ‍്യാസ പദ്ധതിയായ പിഎം ശ്രീ മരവിപ്പിക്കുന്നതിൽ കേന്ദ്രത്തിന് കത്തയക്കാൻ വൈകിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നൽകി. നടപടികൾ പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ കത്ത് അയക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com