ആശമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി വി. ശിവൻകുട്ടി

ആശവർക്കർമാരുടെ സമരം 58-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Minister V. Sivankutty says the government has made maximum concessions to end the struggle of the Ashas

മന്ത്രി വി. ശിവൻകുട്ടി

file image

Updated on

തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തിൽ പ്രതികരണവുമായി തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്നാണ് മന്ത്രി പറയുന്നത്.

തൊഴിൽ മന്ത്രിയെന്ന നിലയിൽ ആശാവർക്കർമാർ വി. ശിവൻകുട്ടിയെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം സ്വീകരിച്ചെന്നു മന്ത്രി പറഞ്ഞു.

ഓണറേറിയം കൂട്ടണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിൽ മന്ത്രിക്ക് സമരസമിതി അഞ്ച് നിവേദനങ്ങൾ നൽകിയിരുന്നു.

എന്നാൽ ആശവർക്കർമാരുടെ സമരം 58-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാമാർ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കാനുളള കമ്മറ്റി ഒരു മാസത്തിനുളളിൽ രൂപീകരിച്ച് റിപ്പോർട്ട് എത്രയും പെട്ടെന്ന് നൽകുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com