''ഞാനും പെട്ടു''; ട്രെന്‍ഡില്‍ പെട്ട് മന്ത്രി ശിവന്‍കുട്ടിയും | viral video

ടോവിനോയിൽ തുടങ്ങി ബേസിൽ ജോസഫ്, ഗ്രേസ് ആന്‍റണി പിന്നാലെ തന്നെ മെഗാ സ്റ്റാർ മമ്മൂട്ടി തുടങ്ങിയവരും ട്രെൻഡിൽ പെട്ടിരുന്നു
minister v sivankutty shares shake hand trend with  tovino thomas andasif ali
''ഞാനും പെട്ടു''; ട്രെന്‍ഡില്‍ പെട്ട് മന്ത്രി ശിവന്‍കുട്ടിയുംvideo screenshot
Updated on

തിരുവനന്തപുരം: 63-ാമത് കേരള സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളന വേദിയിൽ നടന്ന രസകരമായ സംഭവം പങ്കുവച്ച് മന്ത്രി വി. ശിവൻ കുട്ടി. സദസിനോട് സംസാരിച്ച് തിരികെ എത്തിയ ആസിഫലിക്ക് കൈ കൊടുക്കാനായി മന്ത്രി ശ്രമിച്ചെങ്കിലും അത് കാണാതെ നടന്നു പോയ താരത്തിന്‍റെ വീഡിയോ മന്ത്രി തന്നെ ഫെയ്സ് ബുക്കിൽ പങ്കുവച്ചു. ''ഞാനും പെട്ടു'' എന്ന് തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

സംഭവം കാണുന്ന ടോവിനോയുടെ ചിരിയും വീഡിയോയുടെ ഹൈലറ്റാണ്. തുടർന്ന് ആസിഫിനെ വിളിച്ച് ടോവിനോ തന്നെ മന്ത്രിക്ക് കൈകൊടുക്കാൻ പ‍റയുന്നതും ആസിഫ് അലി മന്ത്രിക്ക് കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം. ഇതിനോടകം തന്നെ വീഡിയോ വൈറലായി. ടോവിനോയിൽ തുടങ്ങി ബേസിൽ ജോസഫ്, ഗ്രേസ് ആന്‍റണി പിന്നാലെ തന്നെ മെഗാ സ്റ്റാർ മമ്മൂട്ടി തുടങ്ങിയവരും ട്രെൻഡിൽ പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com