'വി. ശിവൻകുട്ടി' എന്ന് മന്ത്രിയുടെ പോസ്റ്റ്; 'വി' നേരത്തെ ഉള്ളത് ഭാഗ്യമെന്ന് കമന്‍റുകൾ

മുൻപും സെൻസർ ബോർഡിനെ പരിഹസിച്ച് ശിവൻകുട്ടി രംഗത്തെത്തിയിരുന്നു
minister v sivankutty troll censor board

മന്ത്രി വി. ശിവൻകുട്ടി

file image

Updated on

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ ട്രോളുമായി മന്ത്രി വി. ശിവൻകുട്ടി. സെൻസർ ബോർഡിന്‍റെ നിർദേശ പ്രകാരം സിനിമയുടെ പേര് വി. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതിനെതിരേയാണ് മന്ത്രിയുടെ പരിഹാസം.

'വി. ശിവൻകുട്ടി' എന്നെഴുതിയ പോസ്റ്റാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. ഇതിനു താഴെ 'വി നേരത്തെ ഉള്ളത് നന്നായി', 'ഇങ്ങള് രക്ഷപ്പെട്ടു', 'just escaped' തുടങ്ങി നിരവധി രസകരമായ കമന്‍റുകളും വന്നിട്ടുണ്ട്.

മുൻപും സെൻസർ ബോർഡിനെ പരിഹസിച്ച് ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. 'എന്‍റെ പേര് ശിവൻകുട്ടി, സെൻസർ ബോർഡ് എങ്ങാനും ഇതു വഴി...' എന്നായിരുന്നു അന്നത്തെ പോസ്റ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com