നയരൂപീകരണത്തിൽ സ്ത്രീ പങ്കാളിത്തം അനിവാര്യം; ലോക ബാങ്കിന്‍റെ വാർഷിക യോ​ഗത്തിൽ മന്ത്രി വീണാ ജോര്‍ജ്

minister veena george at world bank annual meeting
നയരൂപീകരണത്തിൽ സ്ത്രീ പങ്കാളിത്തം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
Updated on

വാഷി‌ങ്ടണ്‍: നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ബാങ്കിന്‍റെ വാരല്‍ പങ്കെടുക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കേരളം വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിന്‍റെ പ്രതിഫലനം തൊഴില്‍ മേഖലയില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്ത്രീപക്ഷ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വേള്‍ഡ് ബാങ്ക് ഓപ്പറേഷന്‍ മാനെജര്‍ അന്ന ബ്ജെർഡെ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com