52 പേർ ചികിത്സ തേടി, ആറു പേരുടെ നില ഗുരുതരം; പരുക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ മന്ത്രി

തൃശൂർ , കോട്ടയം മെഡിക്കൽ കോളെജുകളിൽനിന്നുൾപ്പെടെയുള്ള സർജൻമാർ എത്തിയിട്ടുണ്ട്
Veena George
Veena Georgefile

കളമശേരി: കളമശേരി കൺവൻഷൻ സെന്‍ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുക്കേറ്റവരെ എല്ലാവിധ ചികിത്സാ സൗകര്യങ്ങലും ഒരുക്കിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ ആശുപത്രികളിലായി 52 പേർ ചികിത്സ തേടി. 18 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരമാണ്. 12 വയസുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.

തൃശൂർ , കോട്ടയം മെഡിക്കൽ കോളെജുകളിൽനിന്നുൾപ്പെടെയുള്ള സർജൻമാർ എത്തിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന തിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

കളമശേരി മെഡിക്കൽ കോളെജ്, ആസ്റ്റർ മെഡിസിറ്റി, സൺറൈസ് ആശുപത്രി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്. സ്ഫോടനത്തിൽ കുഞ്ഞുങ്ങൾക്കുൾപ്പെടെ വലിയ ഭയമുണ്ടായി. ഇവിടെനിന്നു വീട്ടിൽ പോയാലും ആഘാതത്തിൽനിന്നു മുക്തി നേടുന്നതിനായ സഹായം ആവശ്യമായി വരുമെന്നും ഇത് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രത്യേകം ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com