നിപ: രണ്ടാം തരംഗമില്ല, സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

പുതുതായി ആർക്കും നിപ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
നിപ: രണ്ടാം തരംഗമില്ല, സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഇതു വരെ നിപ രണ്ടാം തരംഗമില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി ആർക്കും നിപ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം നേരത്തേ നിപ ബാധിച്ചു മരിച്ചവരുമായി ബന്ധമുള്ള 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒടുവിൽ നിപ സ്ഥിരീകരിച്ചയാളെ ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകയ്ക്കും ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ലക്ഷണങ്ങൾ പ്രകടമാക്കിയവരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാൻ സാധിക്കും. 51 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വരാൻ ബാക്കിയുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com