ആരോഗ്യ രംഗത്ത് കേരളത്തിന്‍റേത് അഭിമാന നേട്ടങ്ങൾ: മന്ത്രി വീണാ ജോർജ്

''നി​പ്പ​യും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള കൊ​വി​ഡ് വ്യാ​പ​ന​വും ഉ​ണ്ടാ​യ​പ്പോ​ഴും കേ​ര​ളം ലോ​ക​ത്തി​നു ത​ന്നെ മി​ക​ച്ച മാ​തൃ​ക​യാ​യി''
Veena George
Veena Georgefile
Updated on

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ രം​ഗ​ത്ത് അ​ഭി​മാ​ന നേ​ട്ട​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ കേ​ര​ള​ത്തി​നാ​യ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ക​രു​ടെ പി​ന്തു​ണ കൊ​ണ്ടാ​ണെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കോ​വ​ള​ത്ത് ന​ട​ക്കു​ന്ന ഐ​എം​എ 98ാമ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലെ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​രു​ന്നു മ​ന്ത്രി.

നി​പ്പ​യും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള കൊ​വി​ഡ് വ്യാ​പ​ന​വും ഉ​ണ്ടാ​യ​പ്പോ​ഴും കേ​ര​ളം ലോ​ക​ത്തി​നു ത​ന്നെ മി​ക​ച്ച മാ​തൃ​ക​യാ​യി. അ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടൊ​പ്പം നി​ന്ന ഐ​എം​എ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യി​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മാ​നെ​ജ്മെ​ന്‍റ് കോ​ൺ​ക്ലേ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബ​ന​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ശ്രീ​ജി​ത് എ​ൻ കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​എ​ൻ. സു​ൾ​ഫി നൂ​ഹു, കോ ​ചെ​യ​ർ​മാ​ൻ ഡോ. ​ജി.​എ​സ്. വി​ജ​യ​കൃ​ഷ്ണ​ൻ, ജോ. ​സെ​ക്ര​ട്ട​റി ഡോ. ​എ. അ​ൽ​ത്താ​ഫ്, ഡോ. ​പി.​വി. ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com