''കള്ളൻമാരെ ജയിലിൽ അടയ്ക്കും, എസ്ഐടി അന്വേഷണം വേണം''; ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി വാസവൻ

കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആരായാലും നടപടി സ്വീകരിക്കുമെന്നു മന്ത്രി വ‍്യക്തമാക്കി
minister v.n. vasavan responded in sabarimala gold foil case
മന്ത്രി വി.എൻ വാസവൻ
Updated on

കോട്ടയം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആരായാലും നടപടി സ്വീകരിക്കുമെന്നു പറഞ്ഞ മന്ത്രി സ്വർണമോഷണത്തിൽ കള്ളൻമാരെയെല്ലാം ജയിലിലടയ്ക്കുമെന്ന് വ‍്യക്തമാക്കി.

കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി പറഞ്ഞതെന്നും ഇതിനകം മുഴുവൻ കാര‍്യങ്ങളും പുറത്തുവരുമെന്നും എസ്ഐടി( പ്രത‍്യേക അന്വേഷണ സംഘം) അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com