മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ബിന്ദുവിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്ക്കാലിക ധനസഹായമായി 50,000 രൂപ കൈമാറി
Minister VN Vasavan visits Bindus house

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

Updated on

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച തലയോല പറമ്പ് സ്വദേശിനി ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ. ബിന്ദുവിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്ക്കാലിക ധനസഹായമായി 50,000 രൂപ കൈമാറി. മകളുടെ ചികിത്സ ഏറ്റെടുക്കുമെന്നും മകന് താത്ക്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.

കലക്‌റ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം മന്ത്രിസഭായോഗം തീരുമാനിക്കും.പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും കുടുംബത്തിന് ചെയ്തുകൊടുക്കേണ്ടതൊക്കെ ചെയ്യുമെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com