
പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനത്തിനിരയായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
കാസർഗോഡ്: ചെറുവത്തൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് ഈയാട് കാവിലും പാറ ചക്കിട്ടക്കണ്ടി അജിലാലിനെയാണ് (32) കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആൺകുട്ടിയെ കോഴിക്കോടുളള ലോഡ്ജിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കോഴിക്കോട് കിണാശേരിയിലെ അബ്ദുൾ മനാഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചന്തേര പൊലീസ് പയ്യന്നൂർ പോലീസിനു കൈമാറിയ കേസിൽ രണ്ടുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പയിലെ കണ്ണടവ്യാപാര സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് അക്കുപറമ്പ് സ്വദേശി എൻ.പി. പ്രജീഷ്, പയ്യന്നൂർ കോറോം നോർത്തിലെ സി. ഗിരിഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ അറസ്റ്റിലായവയുടെ എണ്ണം 11 ആയി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16 പേർ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.