കൊല്ലത്ത് നിന്നു കാണാതായ പതിമൂന്നുകാരിയെ മലപ്പുറത്ത് കണ്ടെത്തി

റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് കുട്ടി കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു
Missing 13-year-old girl from Kollam found

കൊല്ലത്ത് നിന്നും കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി

file image

Updated on

കൊല്ലം: ആവണീശ്വരത്ത് നിന്നു കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. മലപ്പുറം തിരൂരിൽ നിന്നുമാണ് കണ്ടെത്തിയത്. താൻ റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് കുട്ടി കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ തിരൂരിലേക്ക് തിരിച്ചു. വ‍്യാഴാഴ് ഉച്ചയോടെയാണ് ആവണീശ്വരം കുളപ്പുറം സ്വദേശിയായ പതിമൂന്നുകാരിയെ കാണാതായത്.

തുടർന്ന് വൈകിട്ട് ആറുമണിയോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാവ് വഴക്കു പറഞ്ഞതിന്‍റെ പേരിലാണ് പെൺകുട്ടി കൊല്ലത്ത് നിന്നും ട്രെയിൻ‌ കയറി പോയത്. തുടർന്ന് കുട്ടിയെ കണ്ടെത്തിയവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാതാവിനെ കുട്ടി ഫോൺ വിളിച്ച് സംസാരിച്ചതായി കുന്നിക്കോട് പൊലീസ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com