missing 6 year old suhan boy found in palakkad updates

പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
Published on

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്നും കാണാതായ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ആറുവയസുകാരനെ കാണാതായത്.

21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാൻ. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് നിഗമനം.

logo
Metro Vaartha
www.metrovaartha.com