പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനെയാണ് (70) അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു.
തുടർന്നാണ് രാവിലെയോടെയാണ് പല്ലാറോഡിൽ മൃതദേഹം കണ്ടെത്തുന്നത്. തോട്ടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം.