ഇടപ്പളളിയിൽ നിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

ചൊവ്വാഴ്ച പരീക്ഷ എഴുതാൻ അച്ഛൻ സ്കൂളിലാക്കി മടങ്ങിയതിനു ശേഷമാണ് വിദ്യാർഥിയെ കാണാതാവുന്നത്.
Missing 8th grade student from Edappally found

ഇടപ്പളളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

Representative Image
Updated on

തൊടുപുഴ: ഇടപ്പളളിയിൽ നിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ഇടുക്കി തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ ജോത്സ്യനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് കുട്ടി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചത്.

ചൊവ്വാഴ്ച പരീക്ഷ എഴുതാൻ അച്ഛൻ സ്കൂളിലാക്കി മടങ്ങിയതിനു ശേഷമാണ് വിദ്യാർഥിയെ കാണാതാവുന്നത്. പരീക്ഷ കഴിഞ്ഞ് ഉച്ച‌യായിട്ടും കാണാതായതിനെ തുടർന്ന് സ്കൂളിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി പത്തു മണിക്ക് തന്നെ സ്കൂളിൽ നിന്നു പോയതായി അധ്യാപിക പറഞ്ഞത്.

തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കുട്ടി മൂവാറ്റുപുഴയിലെത്തിയതായും ഇവിടെ നിന്ന് തൊടുപുഴ ബസിൽ കയറിയതായും വിവരം ലഭിച്ചിരുന്നു.

എന്നാൽ, കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ബുധനാഴ്ച പുലർച്ചെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com