കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി

സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്
കാണാതായ സ്വപ്ന, പൂജശ്രീ, കാവ്യശ്രീ, ഭാരതി, തേജ്.
കാണാതായ സ്വപ്ന, പൂജശ്രീ, കാവ്യശ്രീ, ഭാരതി, തേജ്.
Updated on

കോഴിക്കോട്: കോഴിക്കോട്ട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധു ഷെട്ടിയുടെ ഭാര്യയെയും മക്കളെയും ബന്ധുക്കളെയുമാണ് കാണാതായത്. ജനുവരി 20 മുതലാണ് ഇവരെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. ഇവരുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഒഫാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന , മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കാണാതാകുന്നത്.

ഇതെത്തുടർന്ന് 24ന് മധു ഷെട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ സിംകാർഡുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഇവർ വൈഫൈയിലൂടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

നിലവിൽ ഇവർ കർണാടകയിൽ ഉള്ളതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന്‍റെ ഭാഗമായി കൂരാച്ചുണ്ട് പൊലീസ് കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com