പന്തീരങ്കാവ് കേസ്; യുവതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി, മിസ്സിങ് കേസ് അവസാനിപ്പിച്ച് പൊലീസ്

വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ മകളെ കാണാനില്ലെന്നു കാണിച്ച് പിതാവ് വടക്കേക്കര പൊലീസിൽ പരാതി നൽകിയിരുന്നു
missing case dismissed on pantheeramkavu domestic violence case
പന്തീരങ്കാവ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന മിസ്സിങ് കേസ് അവസാനിപ്പിച്ച് പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന മിസ്സിങ് കേസ് അവസാനിപ്പിച്ച് പൊലീസ്. ഡൽഹിയിലായിരുന്ന യുവതി കൊച്ചിയിലെത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും വീട്ടുകാർക്കൊപ്പം പോവാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് മിസ്സിങ് കേസ് അവസാനിപ്പിച്ചത്.

വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ മകളെ കാണാനില്ലെന്നു കാണിച്ച് പിതാവ് വടക്കേക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയ പോലീസ്, ഡൽഹിയിലുള്ള പെൺകുട്ടിയോട് സംസാരിക്കുകയും കൊച്ചിയിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി അവസാനം പുറത്തുവിട്ട യൂട്യൂബ് വീഡിയോയിൽ അമ്മയുമായി ഫോണിൽ സംസാരിക്കുന്നതിന്‍റെ വിവരങ്ങൾ ഉപയോഗിച്ചാണ് യുവതി ഡൽഹിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.