
പരിശീലനത്തിനിടെ കൊച്ചി കായലിൽ കാണാതായ നാവിക ഉദ‍്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി
കൊച്ചി കായൽ
കൊച്ചി: പരിശീലനത്തിനിടെ കൊച്ചി കായലിൽ ചാടി കാണാതായ നാവികസേന ഉദ‍്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടാൻസാനിയൻ നാവികസേന ഉദ‍്യോഗസ്ഥനായ അബ്ജുൽ ഇബ്രാഹിം സലാഹിയെ ഞായറാഴ്ചയാണ് കാണാതായത്.
തേവര പാലത്തിൽ നിന്നും ചാടുകയായിരുന്നു. ഏഴിമല നാവിക അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ പരിശീലനത്തിനെത്തിയതായിരുന്നു അബ്ജുൽ ഇബ്രാഹിം സലാഹി.