

പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്
മലപ്പുറം: പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ് സംഘം. കുട്ടികൾ എത്തിയ മുബൈയിലെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുക. മുംബൈയിൽ കുട്ടികളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും.
കുട്ടികളെ നാടുകടക്കാൻ സഹായിച്ച യുവാവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിന്‍റെ (26) അറസ്റ്റ് രേഖപ്പെടുത്തിയത്.
മാർച്ച് അഞ്ചിനാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെ കാണാതായത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈയിലെ ലോണോവാലയിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്.