അരിക്കൊമ്പനെ കണ്ടെത്താനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് വനം വകുപ്പ്

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ദൗത്യസംഘത്തിലുള്ളത്
അരിക്കൊമ്പനെ കണ്ടെത്താനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് വനം വകുപ്പ്

ഇടുക്കി :പുലർച്ചെ 4 മണിയോടെ ആരംഭിച്ച ഇന്നത്തെ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചു . കൃത്യമായ പ്ലാനിങ്ങോടെയാണ് വനം വകുപ്പ് മുന്നോട്ടു പോയിരുന്നതെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനാവാതെ വന്നതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ വരും ദിവസങ്ങളിലും ദൗത്യവുമായി മുന്നോട്ടു പോവാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ദൗത്യസംഘത്തിലുള്ളത്. വെയിൽ ശക്തി പ്രാപിച്ചിട്ടും അരിക്കൊമ്പനെ കണ്ടെത്താനാവാതെ വന്നതോടെ ഇന്നത്തെ മിഷൻ സാധ്യത മങ്ങുകയായിരുന്നു. സർവ്വ സന്നാഹവുമായി പുറപ്പെട്ട അരിക്കൊമ്പൻ ടീം തിരിച്ച് ക്യാമ്പിലെത്തി. ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com