ആംബുലന്‍സ് ദുരുപയോഗം: സുരേഷ് ഗോപിക്കെതിരെ പരാതി

അഡ്വക്കേറ്റ് കെ. സന്തോഷ് കുമാർ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നൽകിയത്.
Misuse of Ambulance: Complaint against Suresh Gopi
Suresh Gopi file
Updated on

തൃശൂർ : പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിനെതിരെ പരാതി. ചികിത്സ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകനായ അഡ്വക്കേറ്റ് കെ. സന്തോഷ് കുമാർ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നൽകിയത്.

പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ട് നേരത്തെ ആരോപണം ഉയർന്നിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചത‍ിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. സേവാഭാരതിയുടെ ആംബുലൻസിന്‍റെ‌ മുൻസീറ്റിൽ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.