'ഗതികേടേ നിന്‍റെ പേര് പിണറായി'; മുഖ്യമന്ത്രിയെ പരിഹസിച്ച് എം.കെ. മുനീർ

വണ്ടൂരിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പിണറായിക്കെതിരെ പരിഹാസവുമായി മുനീർ രംഗത്തെത്തിയത്
mk muneer against pinarayi vijayan
എം.കെ. മുനീർ
Updated on

വണ്ടൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ പരിഹസവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തിയാണ് മുനീർ പിണറായിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.

'സ്വന്തം വീടിന്‍റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയനെന്നും 'ഗതികേടേ നിന്‍റെ പേര് പിണറായി' എന്നും മുനീർ പരഹസിച്ചു. വണ്ടൂരിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പിണറായിക്കെതിരെ പരിഹാസവുമായി മുനീർ രംഗത്തെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com