'തന്നെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് നേതൃത്വം, മുൻ നിലപാടുകളിൽ മാറ്റമില്ല'; എം കെ രാഘവൻ

എല്ലാവരെയും ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണം
'തന്നെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് നേതൃത്വം, മുൻ നിലപാടുകളിൽ മാറ്റമില്ല'; എം കെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് എം കെ രാഘവൻ എം പി. തന്നെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് നേതൃത്വമാണ്.

കെ മുരളീധരനെ ഉള്‍പ്പെടെ സംസാരിക്കാന്‍ അനുവദിക്കണമായിരുന്നു. എല്ലാവരെയും ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണം. സംഘടന ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും തന്‍റെ മുന്‍നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പരിപാടിയിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്നും പാർട്ടി മുഖ പത്രത്തിൽ പേരുണ്ടായില്ലെന്നുമുള്ള അതൃപ്തി കെ മുരളീധരൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചിരുന്നു.

തന്‍റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട, സ്വരം നാന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിൽ മുൻ നിരയിൽ തന്നെ കെ മുരളീധരൻ ഉണ്ടായിരുന്നു. നിരവധി പേർ വേദിയിൽ പ്രസംഗിച്ചെന്നും തനിക്ക് മാത്രം അവസരം നൽകിയില്ലെന്നുമാണ് കെ മുരളീധരന്‍റെ പരാതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com